ധാക്ക|
jibin|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (11:57 IST)
ബംഗ്ളാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. മഴ കാരണം തടസ്സപ്പെട്ട മത്സരത്തില്‍ മഴ നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 26 ഓവറില്‍ 150 റണ്‍സായി പുതുക്കി നിശ്ചയിരിക്കുകയായിരുന്നു. ഒരു പന്ത് ശേഷിക്കെയാണ്
ഇന്ത്യ ലക്ഷ്യം കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. ബംഗ്ളാദേശിനുവേണ്ടി മുശ്ഫികുറഹീമും (59) ഷാക്കിബുല്‍ ഹസനും(52) അര്‍ധ സെഞ്ച്വറി നേടിയതാണ് അവര്‍ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി അജിന്‍ക്യ രഹാനെ 64 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പയും (50) അര്‍ധ സെഞ്ച്വറി നേടി. കളി തീരുമ്പോള്‍ അമ്പാട്ടി റായിഡുവും (16) സുരേഷ് റെയ്നയുമായിരുന്നു (15) ക്രീസില്‍. രഹാനെയാണ് കളിയിലെ കേമന്‍.