അനുബന്ധ വാര്‍ത്തകള്‍
- പരാതി നല്കാന് ഇനി പൊലീസ് സ്റ്റേഷനില്‍ പോകണ്ട! ഫോണില്‍ ഈ പൊലീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി
- തട്ടിപ്പുകാര്‍ ടെലഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിക്കും; പണം പോയാല്‍ ഒരു മണിക്കൂറിനുള്ളില്‍ വിവരം ഈനമ്പറില്‍ പൊലീസിനെ അറിയിക്കുക
- ഈമാസം 20വരെ ചൂട് കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പ്രധാനമന്ത്രിയുടെ റോഡ് ഷോ 19ന് പാലക്കാട് നഗരത്തിൽ, രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം
- ജുമാ നമസ്കാരമുള്ള വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തരുത്, തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അഭ്യർഥനയുമായി ലീഗും സമസ്തയും
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരില്ലേ! ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം. 2024 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍വിഎസ്വി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പ് മുഖേന വഴി അപേക്ഷ സമര്‍പ്പിക്കാം.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ 'സി-വിജില്‍', ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന് തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍) ആപ്പ്. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. ഇത്തരത്തില്‍ നല്കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.