WEBDUNIA|
Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (16:49 IST)
ബിജെപിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 19ന് പാലക്കാട് നഗരത്തില്‍ റോഡ് ഷോ നടത്തും. കോട്ടമൈതാനം അഞ്ചുവിളക്ക്‌ല് നിന്ന് തുടങ്ങി സുല്‍ത്താന്‍ പേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് വരെയാണ് റോഡ് ഷോ. രാവിലെ 10 മുതലാകും റോഡ് ഷോ ആരംഭിക്കുക. മേഴ്‌സി കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം കോട്ടമൈതാനത്തെത്തും. തുടര്‍ന്ന് റോഡ് ഷോ ആരംഭിക്കും.
പ്രധാനമന്ത്രിയുടെ റോഡ് ഷോയുമായി അനുബന്ധിച്ച് രാവിലെ 9 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉന്നതതല പ്രത്യേക സുരക്ഷാ സംഘം ഇന്നലെ നഗരത്തില്‍ പരിശോധന നടത്തി.