കല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (14:39 IST)
കല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്‍ഡ് ചെയ്തു. ദേവി എന്ന 92 വയസുകാരിയില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടെ സിപിഎം നേതാവ് വോട്ട് ചെയ്‌തെന്നാണ് പരാതി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കല്യാശ്ശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ വോട്ട് ചെയ്‌തെന്നാണ് ആരോപണം. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :