1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drowning Vengara Kadalundy River

കളിക്കാനിറങ്ങിയ സഹോദരിമാർ പുഴയിൽ മുണ്ടിമരിച്ചു

Drowning
മലപ്പുറം: കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുണ്ടി മരിച്ചു. 'വേങ്ങര വെട്ടു തോട് പടിക്കതൊടി അലവിയുടെ മക്കളായ ബുഷ്റ (26), അജ്മല തസ്സി (21)  എന്നിവരാണ് കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.
 
കടലുണ്ടി പുഴയുടെ ഊരകം കോട്ടുമല കാങ്കടക്കടവിലായിരുന്നു അപകടം നടന്നത്. ഇവരുടെ മൂത്ത സഹോദരിയെ വിവാഹം ചെയ്തയച്ച കോട്ടു മല മുട്ടൻപറമ്പിലെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇവർ. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഇവർ കുളിക്കാൻ പോയത്. ഇരുവരും ഒഴുക്കിൽ പെട്ടതോടെ മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
 
 സമീപവാസികൾ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
Israel Iran Conflict: തിരിച്ചടിച്ച് ഇസ്രായേൽ, ഇറാനെതിരെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്