'ലോക്ക് ഡൗണി'ലായ പൂച്ചയെ രക്ഷപ്പെടുത്തി !

പത്തനംതിട്ട| ഗേളി ഇമ്മാനുവല്‍| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (17:40 IST)
കോവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും കരുതലിന്‍റെ ഭാഗമാക്കുകയാണ് പത്തനം‌തിട്ട ജില്ലയിലെ അഗ്‌നിശമന സേന. ലോക്ക് ഡൗണില്‍ ചെന്നീര്‍ക്കരയില്‍ പാത്രം തലയില്‍ കുടുങ്ങി വിഷമിച്ച പൂച്ചയ്‌ക്കും രക്ഷകരായിരിക്കുകയാണ് അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍. ചെന്നീര്‍ക്കര പാഞ്ചജന്യം വീട്ടില്‍ വീണാ ചന്ദുവിന്റെ വളര്‍ത്തുപൂച്ചയാണ് സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങി രക്ഷപ്പെടാനാകാതെ ആയത്.

വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ജില്ലാ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പി മാത്യു, രഞ്ജി രവി, സജി കുമാര്‍ എന്നിവര്‍ കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് പൂച്ചയെ രക്ഷപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :