ലോക്‍ഡൌണ്‍ ലംഘിച്ച് കാറോടിച്ച യുവാവിനെ നാട്ടുകാര്‍ കൈയും കാലും കെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു, കാര്‍ അടിച്ചുതകര്‍ത്തു

കണ്ണൂര്‍, കാസര്‍കോഡ്, ലോക്‍ഡൌണ്‍, കൊറോണ വൈറസ്, കോവിഡ് 19, കൊവിഡ് 19, Kannur, Kasargode, Coronavirus, Covid 19
കണ്ണൂര്‍| അനിരാജ് എ കെ| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (18:12 IST)
ലോക്‍ഡൌണ്‍ ലംഘിച്ച് അതിവേഗതയില്‍ കാറോടിച്ച യുവാവിന്‍റെ കാര്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ത്തു. യുവാവിനെ കൈയും കാലും കെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു.

കാസര്‍കോഡ് ആലമ്പാടി സ്വദേശി സി എച്ച് റിയാസ് ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ പുതിയ കാറാണ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ 120 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞ റിയാസിനെ ഒടുവില്‍ കണ്ണൂര്‍ ഇരിട്ടി മാലൂരില്‍ വച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.

കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള കാസര്‍കോഡ് നിന്ന് ഒരാള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് കാറില്‍ വരുന്നതായുള്ള വിവരമറിഞ്ഞാണ് കണ്ണൂരില്‍ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞത്. ഫോര്‍ രജിസ്ട്രേഷന്‍ വണ്ടിയാണെന്ന പരിഗണനയൊന്നും നല്‍കാതെ നാട്ടുകാര്‍ കാര്‍ തല്ലിപ്പൊളിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :