അനുബന്ധ വാര്‍ത്തകള്‍
- ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങാം
- സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 16 പേർ
- ലോക്ക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം: ബിജെപി നേതാവ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു
- തൃശൂരില്‍ കൊവിഡ് ക്വാറന്റൈനിലുള്ളവരുടെ എണ്ണം 755; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4 പേരെ
- കൊവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് ഐസിഎംആർ
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് നല്‍കുന്നത് പുനരാരംഭിച്ചു.നേരത്തെ തിരക്ക് വർധിച്ചതിനെ തുടർന്ന് ചെക്ക്‌പോസ്റ്റുകളിൽ താത്‌കാലികമായി നിർത്തിവെച്ചിരുന്ന പാസ് വിതരണമാണ് ഇപ്പോൾ ആരംഭിച്ചത്. റെഡ് സോണുകളില്‍നിന്ന് ഒഴികെ വരുന്നവര്‍ക്ക് എല്ലാവര്‍ക്കും പാസ് വിതരണം നടത്താനാണ് തീരുമാനം.
അതേസമയം അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങികിടക്കുന്നത്.സ്വന്തമായി വാഹനമില്ലാത്തവരും ഗർഭിണികളടക്കം പല പ്രായക്കാരും അതിർത്തിയിൽ കുടുങ്ങികിടക്കുകയാണ്.അതിര്‍ത്തിവരെ ഒരു വാഹനത്തിലും അവിടെ നിന്ന് കേരളത്തില്‍ ബന്ധുക്കളും മറ്റും ഏര്‍പ്പാടാക്കുന്ന വാഹനത്തിലും കയറ്റിവിടുന്ന ക്രമീകരണങ്ങളും നടക്കുന്നുണ്ട്.എന്നാൽ എന്നാല്‍ സ്വന്തമായി വാഹനമില്ലാത്തവരും ടാക്‌സിക്ക് കൊടുക്കാന്‍ പണമില്ലാത്തവരുമാണ് വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.