ലോക്ക്ഡൗണ്‍: യാത്രാപാസ് ആര്‍ക്കൊക്കെ? എങ്ങനെ കിട്ടും?

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 8 മെയ് 2021 (14:54 IST)

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ യാത്രാപാസ് നിര്‍ബന്ധമാണ്. പൊലീസായിരിക്കും യാത്രാപാസ് അനുവദിക്കുക. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. കൂലിപ്പണിക്കാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് വേണം. ഈ പാസിനായി തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കണം. അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷിക്കാം. മരണം, ആശുപത്രി സേവനങ്ങള്‍, ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പാസ് അനുവദിക്കുക. വിവാഹത്തിനു പോകുന്നവര്‍ ക്ഷണക്കത്തും കൈയില്‍ കരുതണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :