ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടര്‍ന്നേക്കാം

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 8 മെയ് 2021 (11:57 IST)

കേരളത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടരാന്‍ സാധ്യത. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മേയ് എട്ട് മുതല്‍ 16 വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍. മേയ് 16 നു ശേഷവും ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. രോഗവ്യാപനതോത് പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. രോഗികളുടെ എണ്ണം ക്രമാതീതമായി താഴുന്നതുവരെ സമ്പൂര്‍ണ നിയന്ത്രണം വേണമെന്നാണ് നിലപാട്. ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രമേ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകൂ. ഇതിനു ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മേയ് അവസാന വാരം വരെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയര്‍ച്ചയുണ്ടാകും. മേയ് അവസാനത്തോടെ മാത്രമേ രണ്ടാം കോവിഡ് തരംഗത്തിന്റെ കര്‍വ് താഴ്ന്നു തുടങ്ങൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലും കോവിഡ് കര്‍വ് താഴുക മേയ് അവസാനത്തോടെയായിരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :