മദ്യവിരുദ്ധസമിതിക്കാരുടേത് കവലച്ചട്ടമ്പിമാരുടെ ഭാഷയെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (14:49 IST)
സംസ്ഥാന സര്‍ക്കാര്‍ മദ്യ നയത്തില്‍ നിന്ന് പിന്നോക്കം പോയതില്‍ പ്രതിഷേധിച്ച സമരം നടത്തുന്ന കെസിബിസിയുടെ മദ്യ വിരുദ്ധ സമിതിക്കെതിരെ തൊഴില്‍ മന്ത്രി ഷിബു ബേബി ജൊണ്‍ രംഗത്ത്.
സമിതി സംസാരിക്കുന്നത് കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണെന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.

കെസിബിസി മദ്യവിരുദ്ധസമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കവലച്ചട്ടമ്പിമാരുടെ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. എന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യപരുടെ ഭാഷയിലാണ് മന്ത്രി കെ.ബാബു സംസാരിക്കുന്നത്, ക്വട്ടേഷന്‍ പണിയാണ് കെസി ജോസഫിന്റേത് തുടങ്ങിയ വിമര്‍ശനങ്ങള്‍ മദ്യ വിരുദ്ധ സമിതി ഉയര്‍ത്തിയിരുന്നു. അതിനുള്ള മറുപടിയാണ് മന്ത്രി ഇന്ന് നല്‍കിയത്.

മദ്യവിരുദ്ധസമിതി നടത്തുന്നത് മദ്യവിരുദ്ധപ്രവര്‍ത്തനമൊന്നുമല്ല. അവരുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയ സംഘടനനേതാക്കളെ പോലയാണ് അവര്‍ സംസാരിക്കുന്നതെന്നും മദ്യവിരുദ്ധസമിതിയുടെ പ്രവര്‍ത്തനം സമ്പൂര്‍ണ പരാജയമാണെന്നും മന്ത്രി ആരോപിച്ചു.

മദ്യത്തിന് അടിമകളായി മാറിയവര്‍ ഏറെയുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരില്‍ ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യകക്ഷമമായി നടന്നു. അത്തരമൊരു പരിശ്രമം ഇന്ന് മദ്യവിരുദ്ധസമിതിയില്‍ നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :