കെസിബിസിയെ വിമര്‍ശിച്ച് കെ സി ജോസഫ്

കൊച്ചി| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (17:19 IST)
കെസിബിസിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെസി ജോസഫ് രംഗത്ത്.സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കെസിബിസിക്ക് അവകാശമില്ലെന്നും മദ്യം കൂടുതല്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ഏത് സമുദായമാണെന്നു പറയണമെന്നും കെ സി ജോസഫ് പറഞ്ഞു. ഒരു കണ്ണാടി കെസിബിസിക്ക് നേരേ തിരിച്ചു പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മദ്യനയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സി ബി സി രംഗത്തുവന്നിരുന്നു. കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടുവരുന്ന അബ്കാരികള്‍ക്ക് മുന്നില്‍ അധികാരികള്‍ കൈകൂപ്പി നില്‍ക്കുകയാണ്. സര്‍ക്കാരിന്റേത് പ്രയോഗികതയല്ല, ഒത്തുകളിയാണെന്നും ഇങ്ങനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്നും കെസിബിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :