കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നുണപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നുണപരിശോധനയില്‍ ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും പൊലീസിന് നല്‍കിയ മൊഴിതന്നെയാണ് നുണ പരിശോധനയ്ക്ക് വിധേയരായവര്‍ വീണ്ടും ആവര്‍ത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് നുണപരിശോധനയ്ക് അനുമതി വാങ്ങിയത്. മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, മുരുകന്‍, അനീഷ്, വിപിന്‍, അരുണ്‍ എന്നിവരെയാണ് സംശയത്തിന്റെ പേരില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ച് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.