കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (18:25 IST)
കോഴിക്കോട്: കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മലപ്പ്രം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് മൂന്നു മാസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഷഫീഖ് സസ്‌പെൻഡ് ചെയ്തത്.


കഴിഞ്ഞ മാസം പത്താം തീയതി പാവങ്ങാട് അത്തോളി റൂട്ടിൽ പുതുക്കാട്ടിരി പ്രദേശത്തായിരുന്നു മുഹമ്മദ് മുസ്തഫ കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചത്. എ.ഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് സംഭവം കണ്ടെത്തിയത്. കാർ കണ്ടെത്തി ഉടമയെ വിളിച്ചുവരുത്തി. മലപ്പുറത്ത് നിന്ന് കുറ്റിയാടിയിലേക്ക് പോകുമ്പോഴായിരുന്നു കുട്ടിയെ മടിയിലിരുത്തിയത് എന്നാണ് കാർ ഉടമയുടെ വിശദീകരണം.

എന്നാൽ കുട്ടിയെ മാറ്റിയിലിരിക്കാൻ അനുവദിച്ചതിനൊപ്പം കാറിന്റെ സ്റ്റീയറിംഗിലും പിടിക്കാൻ ഉടമ സമ്മതിച്ചിരുന്നു. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് മോട്ടർ വാഹന വിഭാഗം അധികാരികളുടെ വിശദീകരണം. തുടർന്നാണ് മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :