കൊച്ചി|
jibin|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (08:25 IST)
കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പ് കേസിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്.
മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ മറ്റാരെങ്കിലും നടത്തിയ ആക്രമണമാണോ ഇതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ചെറിയ ബന്ധങ്ങളും ഇടപാടുകളും രവി പൂജാരിയുടെ സംഘം കൈകാര്യം ചെയ്യില്ല. ലീന മരിയ പോള്‍ നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്നു എന്നതും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചതും വെടിവയ്‌പ്പ് നടത്തി രക്ഷപ്പെട്ടതും നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം, ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്.