അനുബന്ധ വാര്‍ത്തകള്‍
- ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു
- നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു
- ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം
- K.Sudhakaran vs V.D.Satheesan: സതീശന് നടത്തിയത് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കളി; സുധാകരന് ഗ്രൂപ്പില്‍ അതൃപ്തി പുകയുന്നു
- വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്, ആറുപേര്‍ക്ക് രോഗലക്ഷണം
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു
ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ ആഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 'എന്റെ കേരളം' പ്രദര്‍ശന, വിപണന മേളകള്‍ തുടരും. എന്നാല്‍ മേളകളുടെ ഭാഗമായി നടക്കുന്ന വൈകുന്നേരങ്ങളിലെ കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖാമുഖം പരിപാടിയും ജില്ലാ യോഗങ്ങളും ആറ് ജില്ലകളിലാണ് നടക്കാനുള്ളത്. ഈ ആറ് ജില്ലകളിലെയും പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്.
അതേസമയം ഭീകരാക്രമണത്തിനെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തു. ഒരു രാജ്യത്തിന്റെ തന്നെ പിന്തുണയോടെ ഭീകരാക്രമണം നടക്കുന്ന സാഹചര്യമാണെന്നും അതിനാല്‍ നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുക പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.