തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (15:13 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍
വി കെ സി മമ്മദ് കോയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ആണ് വി കെ സി മമ്മദ് കോയ. എളമരം കരീമിന് മുമ്പ് വി കെ സി മമ്മദ് കോയ നിയമസഭയില്‍ ബേപ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്ത പയ്യന്നൂരില്‍ സി കൃഷ്‌ണന്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി. പയ്യന്നൂര്‍ സിറ്റിങ് എം എല്‍ എ ആണ് സി കൃഷ്‌ണന്‍. നേരത്തെ, കൃഷ്‌ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സി പി എം സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏരിയ സെക്രട്ടറി ടി എ മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം. ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, ഈ സമ്മര്‍ദ്ദവും കൃഷ്‌ണനെതിരായ പ്രതിഷേധവും കണക്കിലെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാനനേതൃത്വം തീരുമാനിക്കുകയായിരുന്നു.