തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (15:55 IST)
തന്റെ അനുഗ്രഹത്തോടെയല്ല കേരള കോണ്‍ഗ്രസ് (എം)ല്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ പുറത്തുപോകുന്നതെന്ന് മുതിര്‍ന്ന നേതാവ് പിജെ ജോസഫ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി ജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ പുറത്തു പോകുന്നത് തന്റെ അനുഗ്രഹത്തോടെയല്ല. ഇത്തരത്തിലുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണ്. തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഇത് ഉപകരിക്കൂ.
യു ഡി എഫിൽ തന്നെ ഉറച്ചു നിൽക്കും. കേരള കോൺഗ്രസ് പ്രവർത്തകർ യു ഡി എഫിന്‍റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ജോസഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, ഡോ കെ സി ജോസഫ് എന്നിവരായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ആദ്യം പുറത്തു പോയത്.
ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുമെന്നും തങ്ങള്‍ക്ക് പി ജെ ജോസഫിന്റെ അനുഗ്രഹമുണ്ടെന്നും പുറത്തു പോയവര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പി ജെ ജോസഫ് ഇത് പറഞ്ഞത്. അതേസമയം, കഴിഞ്ഞദിവസം വക്കച്ചന്‍ മറ്റത്തില്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു.