തൊടുപുഴ|
aparna shaji|
Last Modified തിങ്കള്‍, 30 ജനുവരി 2017 (11:02 IST)
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുത്തു. പേരൂർക്കട പൊലീസാണ് ലക്ഷ്മി നായർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായിരിക്കുന്ന
സാഹചര്യത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയം. വിദ്യാർത്ഥികളെ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ ഇപ്പോഴും സമരത്തിലാണ്. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുമ്പോഴാണ് പിന്തുണയുമായി സി പി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ലക്ഷ്മി നായര്‍ രാജി വെക്കാത്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുക തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ഇന്ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതി സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരി വെക്കുന്ന തരത്തിലുള്ളതായിരുന്നു.