ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും നടക്കില്ല; നിരാഹാര സമരത്തിനൊരുങ്ങി കെ മുരളീധരന്‍

ലോ അക്കാദമിയില്‍ നിരാഹാര സമരത്തിനൊരുങ്ങി കെ മുരളീധരന്‍

law academy, k muraleedharan, lakshmi nair, hunger strike, തിരുവനന്തപുരം, ലോ അക്കാദമി, ലക്ഷ്മി നായര്‍, കെ മുരളീധരന്‍
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 30 ജനുവരി 2017 (12:56 IST)
ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്. 48 മണിക്കൂറിനകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലോ അക്കാദമി ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയായ കെ മുരളീധരന്‍ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് മുരളിയുടെ നിരാഹാര പ്രഖ്യാപനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :