പാലക്കാട്: വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പരിയാരം കല്ലടിക്കോട് ദീപാ ജംഗ്ഷനില്‍ താമസം സീനത്തിന്റെ മകള്‍ റിന്‍സിയ എന്ന 23 കാരിയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വഷണത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഷാജി താ മന്‍സിലില്‍ ഷെഫീക് (32), ഇയാളുടെ സുഹൃത്ത് പിറായിരി സ്വദേശിനി...