1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. lady arrested in blue black mailing case

ബ്ലൂ ബ്ലാക്ക്‌ മെയിലിങ്ങ് കേസ്: മുഖ്യപ്രതി പിടിയില്‍

നഗ്നയായ യുവതിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലമായി നിര്‍ത്തി ഫോട്ടോയെടുത്തത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്

thiruvananthapuram
നഗ്നയായ യുവതിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലമായി നിര്‍ത്തി ഫോട്ടോയെടുത്തത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. പ്രിയ എന്ന് വിളിക്കുന്ന അഞ്ജലിയെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
 
കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
 
ഫോട്ടോ പുറത്തുവിടാതിരിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സംഘത്തിന്‍റെ ഭീഷണി. തുക നല്‍കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പഴ്സില്‍ ഇരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു.
 
കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആള്‍ക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. വന്‍കിട വ്യവസായികളില്‍ നിന്ന് നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുമായി ഇവര്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
അർഷിദ് ഖുറേഷിയും റിസ്‍വാനും എണ്ണൂറില്‍ പരം ആളുകളെ മതപരിവർത്തനം നടത്തിയതായി റിപ്പോർട്ട്