1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lady arrested from Kaladi

'വെള്ള സാരി, മുഖത്ത് തുണി കൊണ്ട് കെട്ട്'; നാട്ടുകാരെ പേടിപ്പിച്ചിരുന്ന സ്ത്രീയെ പൊലീസില്‍ ഏല്‍പ്പിച്ചു (വീഡിയോ)

വെള്ള സാരി ധരിച്ച് മുഖം തുണികൊണ്ട് മൂടി ആളുകളെ പേടിപ്പിക്കുന്ന തരത്തിലാണ് ഇവര്‍ രാത്രി പുറത്തിറങ്ങി നടക്കാറുള്ളത്

Lady arrested from Kaladi
ഭയപ്പെടുത്തുന്ന രീതിയില്‍ വേഷംകെട്ടി രാത്രിയില്‍ റോഡിലിറങ്ങുകയും ആളുകളെ പേടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതിയുണ്ടാക്കിയ ഇവരെ മലയാറ്റൂരില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാര്‍ ഇവരുടെ കാറിന്റെ ചില്ല് തകര്‍ത്തു. 
 
വെള്ള സാരി ധരിച്ച് മുഖം തുണികൊണ്ട് മൂടി ആളുകളെ പേടിപ്പിക്കുന്ന തരത്തിലാണ് ഇവര്‍ രാത്രി പുറത്തിറങ്ങി നടക്കാറുള്ളത്. ഈ സ്ത്രീയുടെ രൂപം കണ്ട് പേടിച്ച് പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. യാത്രക്കാരെ പേടിപ്പിക്കാന്‍ യക്ഷി വേഷം കെട്ടി പുറത്തിറങ്ങുന്ന ഇവര്‍ക്കെതിരെ പൊലീസില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. അതിനിടയിലാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. 
 


പൊലീസിനോട് അടക്കം വളരെ മോശം രീതിയിലാണ് ഇവര്‍ സംസാരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാശേരി, കാഞ്ഞൂര്‍, ചെങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇവര്‍ എത്തിയിരുന്നു. ഇവര്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. 

വീഡിയോയ്ക്ക് കടപ്പാട് : ദേശാഭിമാനി
 
About Writer
രേണുക വേണു
അടുത്ത ലേഖനം
15കാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കി, ഷാപ്പിന്റെ ലൈസെന്‍സ് റദ്ദാക്കി