ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്

K V Thomas
K V Thomas
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (12:06 IST)
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ്. മാധ്യമങ്ങള്‍ക്ക് മാത്രമാണ് ആശാപ്രവര്‍ത്തകരുടെ വിഷയം വലിയ കാര്യം. തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ആശാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് കെവി തോമസ് ഇക്കാര്യം പറഞ്ഞത്. അതേസമയം കെവി തോമസിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് സമരസമിതി പ്രതികരിച്ചു. സര്‍ക്കാര്‍ നയമാണ് കെ വി തോമസിലൂടെ പുറത്തുവന്നതെന്ന് സമരസമിതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :