ചെറുത്ത് നിൽപ്പ് പോലും കഠിനം, കോൺഗ്രസ് നേരിടുന്നത് കടുത്ത വെല്ലുവിളി, വേദനയുണ്ടെന്ന് സോണിയ ഗാന്ധി

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (14:18 IST)
കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും ചെറുത്ത് നി‌ൽപ് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

സംഘടനയുടെ എല്ലാതലത്തിലും ഐക്യം പ്രാധാനമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കിയെന്നും പാർട്ടിയ്ർ ശാക്തീകരിക്കാൻ വന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും സോണിയ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :