കുവൈറ്റ് ദുരന്തം: തീപിടുത്തത്തില്‍ 24 മലയാളികള്‍ മരണപ്പെട്ടുവെന്ന് നോര്‍ക്ക, ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍

kuwait fire
kuwait fire
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ജൂണ്‍ 2024 (17:29 IST)
കുവൈറ്റിലെ തൊഴിലാളി കാമ്പിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ മരണപ്പെട്ടുവെന്ന് നോര്‍ക്ക. കൂടാതെ ഏഴുമലയാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

പരിക്കേറ്റവരുടെ ചികിത്സയ്ക്കും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് തിരിക്കും. അതേസമയം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :