1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kuwait Fire Death News Kerala

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചത് 19 മലയാളികള്‍; കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

kuwait fire
kuwait fire
കുവൈറ്റിലെ തൊഴിലാളികാംപിലെ തീപിടുത്തത്തില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് തിരിക്കും. അതേസമയം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
 
ഇതോടെ ഒരു കുടുംബത്തിനെ 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുന്നത്. അപകടത്തില്‍ ഇതുവരെ 19 മലയാളികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അടുത്ത ലേഖനം
കര്‍ഷകര്‍ക്ക് ആശ്വാസിക്കാം: കുരുമുളക് വില കുതിച്ചുയര്‍ന്നു