Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (14:10 IST)
ഇന്ത്യ തെരഞ്ഞെടുപ്പ് ചൂടിലാണ്. ഇതിന്റെ ഭാഗമായി നേതാക്കളെല്ലാം പ്രചരണമുഖത്തുണ്ട്. ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കാനിറങ്ങി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.
നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെക്കുറിച്ചായിരുന്നു രാവിലെ കവടിയാർ കൊട്ടാരത്തിൽ സന്ദർശനം നടത്തിയ ശേഷം സ്ഥാനാർഥിക്ക് പറയാനുണ്ടായിരുന്നത്. കൂടെ വന്ന ആളുകൾക്കൊപ്പം അദ്ദേഹവും കുളത്തിലേക്കിറങ്ങി. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളത്തിന്റെ പരിസരം വൃത്തിയാക്കാനും കുമ്മനം മുൻകൈ എടുത്തു.
എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ ചക്കപ്പുഴുക്ക്. കുളത്തിലിറങ്ങിയ കുമ്മനത്തെ കണ്ട് കൌതുകത്തിലായിരുന്നു വോട്ടർമാർ.