Last Modified വെള്ളി, 22 മാര്‍ച്ച് 2019 (11:28 IST)
പത്തനംതിട്ട സ്ഥാനർത്ഥിയെ ചൊല്ലി തർക്കങ്ങളോന്നുമില്ലെന്ന് കുമ്മനം രാജശേഖരൻ.
ഇന്നോ നാളയോ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നടപടി ക്രമങ്ങൾ കാരണമാണ് പ്രഖ്യാപനം നീളുന്നതെന്നും കുമ്മനം പറഞ്ഞു.
വട്ടിയൂർകാവിൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടു മറിച്ചവരാണ് സിപിഎം. അങ്ങനെയുളള സിപിഎമ്മിനു ബിജെപി വോട്ടു മറിക്കുമെന്ന് ആരോപിക്കാനുളള യോഗ്യത എന്താണെന്നും കുമ്മനം ചോദിച്ചു. വട്ടിയൂർക്കാവിൽ എങ്ങനെയാണ് സിപിഎം സ്ഥാനാർത്ഥി മൂന്നാമത്തേക്കു പോയതെന്ന് എല്ലാവർക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരത്തിൽ വോട്ടു മറിക്കൽ പ്രതീക്ഷിക്കുന്നുണ്ട്. നിലനിൽപ്പിനു വേണ്ടിയാണ് സിപിഎം ഇങ്ങനെ ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു.
കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍ പിള്ളയും മത്സരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തിയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടത്. 13 സീറ്റുകളിലാണ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും മത്സരിക്കും. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.