ബി ജെ പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക; മോദി വാരണാസിയിൽ, കേരളത്തിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവനന്തപുരത്ത് കുമ്മനം, പത്തനം‌തിട്ടയിൽ തീരുമാനമായില്ല

Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (20:23 IST)
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേർ അടങ്ങുന്ന ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണസിയിൽ നിന്നും ജനവിധി തേടും. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധി നഗറിൽ നിന്നുമാണ് മത്സരിക്കുക.

കേരളത്തിൽ ബി ജെ പിയുടെ 14 മണ്ഡലങ്ങളിൽ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തർക്കം നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിലും ആലപ്പുഴയിലും സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തുനിന്നും കുമ്മനം രാജശേഖരൻ ജനവിധി തേടും, ചലക്കുടിയിൽ എ എൻ രാധാകൃഷ്ണനും, ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും.

കേരളത്തിലെ 12 മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാർത്ഥികൾ
  • കാസർഗോട് - രവീഷ് തന്ത്രി
  • കണ്ണൂർ - സി കെ പത്മനാഭൻ
  • വടകര - വി കെ സജീവൻ
  • കോഴിക്കോട് - കെ പി പ്രകാശ് ബാബു
  • മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • പൊന്നാനി - വി ടി രമ
  • പാലക്കാട് - സി കൃഷ്ണകുമാർ
  • ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
  • എറണാകുളം - അൽഫോൺസ് കണ്ണന്താനം
  • കൊല്ലം - കെ വി സാബു
  • ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം - കുമ്മനം രാജശേഖരൻ
പ്രമുഖ ദേശീയ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങൾ
  • മോദി - വാരാണസി
  • അമിത് ഷാ - ഗാന്ധിനഗർ
  • രാജ്‍നാഥ് സിംഗ് - ലഖ്‍നൗ
  • സ്മതി ഇറാനി - അമേഠി
  • ഹേമ മാലിനി-മഥുര
  • സാക്ഷി മഹാരാജ് - ഉന്നാവോ
  • പൂനം മഹാജൻ - മുംബൈ സെൻട്രൽ നോർത്ത്
  • കിരൺ റിജ്‍ജു - അരുണാചൽ ഈസ്റ്റ്
  • അനന്ത്കുമാർ ഹെഗ്‍ഡെ - ഉത്തർകന്നഡ
  • സദാനന്ദഗൗഡ - ബംഗളുരു നോർത്ത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :