കൊരട്ടി: കുമാരി ബാലനു ഭാഗ്യമോ ഭാഗ്യം!

ചാലക്കുടി| Last Updated: വെള്ളി, 20 നവം‌ബര്‍ 2015 (16:20 IST)
ഭാഗ്യദേവത കടാക്ഷിച്ചാല്‍ ഇങ്ങനെ തന്നെ വേണമെന്നാണു ജനം പറയുന്നത്. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കുമാരി ബാലനാണു ഭാഗ്യദേവത അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. കോന്നൂര്‍ സ്വദേശിനിയാണ് ഏവര്‍ക്കും പ്രിയങ്കരിയായ ഇവര്‍.

കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്ക് മുമ്പായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഭാഗ്യദേവത കനിഞ്ഞത്. ഇപ്പോഴാവട്ടെ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പില്‍ തുല്യത വന്നെങ്കിലും അവിടെയും ഭാഗ്യദേവതയുടെ കളിതന്നെയായിരുന്നു ഇവര്‍ക്ക് പ്രസിഡന്‍റാവാന്‍ കാരണമായത്.

വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയായ കുമാരി ബാലന്‍ ഇത്തവണ കൊരട്ടി പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു വിജയിച്ചത്. കുമാരി ബാലന്‍ നേടിയ 509 വോട്ടുകളുടെ ഭൂരിപക്ഷം പഞ്ചായത്തിന്‍റെ തന്നെ സര്‍വകാല റിക്കാഡാണെന്ന് റിപ്പോര്‍ട്ടുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന കുമാരി ബാലനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന കോണ്‍ഗ്രസ് വിമതനായി ജയിച്ച രജനി രാജുവിനും തുല്യ വോട്ടു - 9വോട്ടുകള്‍ - ലഭിച്ചപ്പോള്‍ നറുക്കെടുത്തു. ഭാഗ്യദേവത കുമാരി ബാലനെ കടാക്ഷിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :