ലോറിയുടെ അടിയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ചു

ചാലക്കുടി| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (13:15 IST)
നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് ദമ്പതികള്‍ മരിച്ചു. മേലൂര്‍ കല്ലുകുത്തി പാറക്കടവ് സ്വദേശി ജോര്‍ജ്ജ് (60), ഭാര്യ റൂബി (55) എന്നിവരാണു ദേശീയപാതയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി 7.15 ഓടി അപകടത്തില്‍ പെട്ടു മരിച്ചത്.

സിഗ്നല്‍ ലൈറ്റ് കണ്ട് റോഡിന്‍റെ ഇടതുവശത്ത് നിര്‍ത്തിയ ബൈക്ക് സിഗ്നല്‍ ലഭിച്ചതോടെ മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് വലതു ഭാഗത്തേക്ക് മറിയുകയും പിറകേ വന്ന ടാങ്കറിന്‍റെ അടിയില്‍ പെടുകയും ചെയ്തു.

ജോര്‍ജ് തത്ക്ഷണവും ഭാര്യ റൂബി ആശുപതിയില്‍ വച്ചുമാണു മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :