പതിനൊന്നു കോടി രൂപയുടെ ഹാഷീഷ് ഓയില്‍ പിടിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

പതിനൊന്നു കോടി രൂപ വിലവരുന്ന ഹാഷീഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റിലായി

കുമളി, ഹാഷീഷ് ഓയില്‍, അറസ്റ്റ് kumali, hashish oil, arrest
കുമളി| സജിത്ത്| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (15:26 IST)
പതിനൊന്നു കോടി രൂപ വിലവരുന്ന ഹാഷീഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റിലായി. അടിമാലി രാജകുമാരി കൊല്ലപ്പള്ളി പ്രസാദ് (49), ശാന്തന്‍പാറ വരിക്ക തറമേല്‍ മനോജ് (35) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ വലയിലായത്.

കുമളി ചെളിമടയ്ക്ക് സമീപം വാഹന പരിശോധന നടത്തവേയാണു കഴിഞ്ഞ ദിവസം വൈകിട്ട് ഇരുവരും എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. വിശാഖപട്ടണത്തു നിന്നു കൊണ്ടുവന്ന ഹാഷീഷ് ഓയില്‍ രാജകുമാരിക്കടുത്ത് കള്ളിപ്പാറ എന്ന സ്ഥലത്ത് സ്റ്റോക്ക് ചെയ്തശേഷം വിറ്റഴിക്കാനായിരുന്നു ഉദ്ദേശം.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണിന്‍റ് നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതിയായ മനോജിന്‍റെ സഹോദരന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കിലോ ഹാഷീഷ് ഓയിലുമായി പിടിയിലായിരുന്നത് അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണെന്നും അധികാരികള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :