കുടുംബശ്രീ ഓണച്ചന്തകള്‍ ഈമാസം 31വരെ

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2020 (20:54 IST)
കുടുംബശ്രീ ഓണച്ചന്തകള്‍ ഈ വര്‍ഷവും സംഘടിപ്പിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചന്തകള്‍ നടത്തുക. ചന്തകള്‍ നടത്താന്‍ സാഹചര്യമുള്ള എല്ലാ തദ്ദേശസ്ഥാപനതലത്തിലും ഓഗസ്റ്റ് 26 മുതല്‍ 31വരെ
ചുരുങ്ങിയത് മൂന്ന് ദിവസം ഓണച്ചന്തകളുണ്ടാകും. കുടുംബശ്രീ സംരംഭകരുടേയും കൃഷിസംഘങ്ങളുടേയും
ഉത്പന്നങ്ങള്‍ ചന്തകളില്‍ ലഭിക്കും.

അതത് സിഡിഎസുകള്‍ക്കാണ് ഓണച്ചന്തകളുടെ നടത്തിപ്പ് ചുമതല.
സൗകര്യങ്ങളുള്ളയിടങ്ങളില്‍ ജില്ലാതല
ഓണം വിപണന മേളകളും സംഘടിപ്പിക്കും. www.kudumbashreebazaar.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നിരവധി ഓണം ഓഫറുകളും ഉപഭോക്താള്‍ക്കായി
നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :