1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala education news

മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു

Education
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) നടത്തുന്ന എം.ഫില്‍. കോഴ്സിനും ഡിപ്ലോമ കോഴ്സിനും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 
 
എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം പതിനായിരം രൂപയും, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സെക്യാട്രിക് നഴ്സിംഗ് കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ഏഴായിരം രൂപയുമാണ് അനുവദിച്ചത്. മാനസികാരോഗ്യ മേഖലയില്‍ വിദഗ്ദ്ധരുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ കോഴ്സുകള്‍ തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം, 2175 പേർക്ക് സമ്പർക്കം വഴി