ഐസിസി റാങ്ക് ലിസ്റ്റ്: ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ ഒന്നും രണ്ടും ഇന്ത്യക്ക്

ശ്രീനു എസ്| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2020 (17:30 IST)
ഐസിസി റാങ്ക് ലിസ്റ്റില്‍ ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം ഇന്ത്യക്ക്. 871പോയിന്റോടെ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 855പോയിന്റാണ് ഉള്ളത്. അതേസമയം ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും മാര്‍ഗന് ലാബുഷെയ്‌നുമാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍.

ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കെഎല്‍ രാഹുല്‍ രണ്ടാം സ്ഥാനം നേടി. രാഹുലിന് 823 പോയിന്റാണുള്ളത്. പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് 879 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :