അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (19:54 IST)
മുൻമന്ത്രി കെടി ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്ന് ശബ്‌ദസന്ദേശം. ഹംസ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന്
കെടി ജലീൽ പറഞ്ഞു. ശബ്‌ദസന്ദേശം ഉൾപ്പടെ പോലീസിൽ പരാതി നൽകി.
വാട്ട്‌സ്ആപ്പിൽ വോയ്‌സ് ക്ലിപ് ആയിട്ടാണ് സന്ദേശം ലഭിച്ചതെന്ന് കെടി ജലീൽ പറഞ്ഞു. എന്നെ അറിയാമല്ലോ എന്നും പറഞ്ഞുകൊണ്ടാണ് ഭീഷണി ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ മുന്നോട്ട് വന്നിരുന്നു.
വണ്ടി ഇടിച്ച് കൊലപ്പെടുത്തുമെന്നാണ് ശബ്‌ദസന്ദേശത്തിലെ ഭീഷണി. വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകിയത്.