ആറുമാസത്തിനുള്ളില്‍ ഡല്‍ഹി ഗവണ്‍മെന്റിന്റെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആകുമെന്ന് കേജരിവാള്‍

ശ്രീനു എസ്| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (20:25 IST)
ഡല്‍ഹി ഗവണ്‍മെന്റിന്റെ എല്ലാ വാഹനങ്ങളും ആറുമാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആക്കുമെന്ന് ഡല്‍ഹി
മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. വ്യാഴാഴ്ച നടന്ന സ്വിച്ച്ഡല്‍ഹി കാംപെയ്നിലാണ് അദ്ദേഹം ഇതിനെപറ്റി പറഞ്ഞത്.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതായിരുന്നു കാംപെയ്ന്‍.

രാജ്യത്തില്‍ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഏറ്റവും കുടുതല്‍ അനുഭവപ്പെടുന്നതും ഡല്‍ഹിയിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിനുവേണ്ടി ഡല്‍ഹി ഗവണ്‍മെന്റ് ഒരു ഇലക്ട്രിക് വെഹിക്കിള്‍ പോളിസി കഴിഞ്ഞ വര്‍ഷം ഓഗസ്ററില്‍ തന്നെ കൊണ്ടുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :