എജി ഓഫീസ് വിമര്‍ശനം; ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

കൊച്ചി| VISHNU N L| Last Modified ശനി, 25 ജൂലൈ 2015 (14:27 IST)
അഡ്വക്കറ്റ് ജറല്‍ (എജി) ഓഫീസിനേക്കുറിച്ചു, സര്‍ക്കാര്‍ അഭിഭാഷക്രേക്കുറിച്ചും തുറന്ന കോടതിയില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വിഷയത്തില്‍ ജസ്റീസ് അലക്സാണ്ടര്‍ തോമസിനോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിശദീകരണം ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജറല്‍ കെ.പി. ദണ്ഡപാണി, പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജറല്‍ ടി. അസഫ് അലി, അഡീഷണല്‍ അഡ്വക്കറ്റ് ജറല്‍ കെ.എ. ജലീല്‍ എന്നിവര്‍ വ്യാഴാഴ്ച ചീഫ് ജസ്റീസി ചേംബറില്‍ ചെന്നു കണ്ടു പരാതി നല്‍കിയതിനു പിന്നലെയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കെതിരായ വ്യക്തിനിഷ്ഠവും നിരുത്തരവാദപരവുമായ ജഡ്ജിയുടെ പ്രസ്താവന വേദിപ്പിച്ചതായി പരാതിയില്‍ പറയുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജറലിനും ഗവണ്‍മെന്റ്പ്ളീഡര്‍മാര്‍ക്കുമെതിരായ അനുചിത പരാമര്‍ശങ്ങള്‍ കോടതിയുടെ പരിഗണയിലുള്ള കേസുമായി ബന്ധമില്ലാത്തവയാണ്. അഭിഭാഷകര്‍ക്കെതിരേ കോടതിയില്‍ സിംഗിള്‍ ജഡ്ജി നടത്തുന്ന പ്രസ്താവനകള്‍ പലതും അനാവശ്യമായതാണ്. സര്‍ക്കാര്‍ അഭിഭാഷകരുടെ, പ്രത്യേകിച്ച് അഡ്വക്കറ്റ് ജറലിന്റെ, സ്വഭാവം, കഴിവ്, പ്രതിബദ്ധത എന്നിവയെക്കുറിച്ചുപോലും ജഡ്ജി പ്രസ്താവന നടത്തി. അാവശ്യമായി കാടടച്ചു വെടിവയ്ക്കുന്ന തരത്തിലാണു ജഡ്ജി പ്രതികരിക്കുന്നത്.

ബാര്‍ അസോസിയേഷും ഹൈക്കോടതി ബെഞ്ചും തമ്മിലുള്ള ബന്ധം വഷളാകരുതെന്നോര്‍ത്ത് ഒന്നും മിണ്ടാതിരിക്കേണ്ട ഗതികേടിലാണു ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍. വനിതാ ഗവ.പ്ളീഡര്‍മാര്‍ പലപ്പോഴും കരഞ്ഞുകൊണ്ടാണ് ഈ കോടതി മുറിയില്‍നിന്നു പുറത്തുവരുന്നത്. ക്രമപ്രകാരമല്ല ഈ ബെഞ്ചില്‍ കേസ് പരിഗണിക്കുന്നത്. ഇത്തരത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഗവ. പ്ളീഡര്‍മാര്‍ക്കു ബുദ്ധിമുട്ടേറുന്നു. ഗവ.പ്ളീഡര്‍മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലാണു പലപ്പോഴും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്.

സര്‍ക്കാര്‍ അഭിഭാഷകരെ ഇടതുമുന്നണിയുടെ കാലത്തേ അഭിഭാഷകരുമായി താരതമ്യം ചെയ്യുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ അഞ്ചു മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നു പരാതി സംബന്ധിച്ചു വിലയിരു ത്തി. ഉച്ചയ്ക്കു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ജസ്റീസ് അലക്സാണ്ടര്‍ തോമസി
ചേംബറിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. അതിനിടെ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടണമെന്ന പരാമര്‍ശത്തിനെതിരെ എജി ഓഫീസ് ജീവനക്കാരും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി നല്‍കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :