ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി

ശ്രീനു എസ്| Last Updated: ശനി, 1 ഓഗസ്റ്റ് 2020 (07:44 IST)
ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. 206ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

കൊവിഡ് ഭീതിയില്‍ യാത്രക്കാര്‍ ബസ് യാത്ര കഴിയുന്നുതും ഒഴുവാക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇത് കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. നഷ്ടം സഹിച്ചും പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സര്‍വീസ് നടത്തുമെന്നായിരുന്നു ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :