തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കോവിഡ്

തിരുവനന്തപുരം| എ കെ ജെ അയ്യർ| Last Updated: വെള്ളി, 31 ജൂലൈ 2020 (20:05 IST)
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന
തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവിള ക്ലസ്റ്ററിൽ മിഷനറീഷ് ഓഫ് ചാരിറ്റീസ് നടത്തുന്ന ശാന്തിഭവനത്തിൽ 27 അന്തേവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധയുള്ളത്.

79 വയസുള്ള മേരി എന്ന അന്തേവാസിയെ പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചതോടെ വൃദ്ധ സദനത്തിലെ എല്ലാവരെയും ആന്റിജൻ ടെസ്റ്റിലൂടെ
പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇത്രയധികം പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. അന്നത്തെ വാസികളിൽ മിക്കവാറും പ്രായം ചെന്നവരെന്നത് കൂടുതൽ ആശങ്ക ഉളവാക്കുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :