സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ശ്രീനു എസ്| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (13:56 IST)
സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80രൂപയാണ് കൂടിയത്. നിലവില്‍ പവന് 37440 രൂപയായി. ഗ്രാമിന് 4680 രൂപയാണ് വില. കൊവിഡ് വ്യാപനത്തിലെ ആശങ്കയാണ് സ്വര്‍ണവിലയ്ക്ക് കാരണമെന്ന് കരുതുന്നു. ഇന്നലെ പവന് 200രൂപ കുറഞ്ഞിരുന്നു.

ഈമാസം തുടര്‍ച്ചയായി നാലുദിവസം സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയിലും, ഗ്രാമിന് 4,725 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :