പെണ്‍കുട്ടിയെ അപമാനിച്ച കണ്ടക്ടറിനെ പൊലീസ് വെറുതെ വിട്ടു!

കെസ്‌ആര്‍ടിസി, പൊലീസ്, പെണ്‍കുട്ടി
വയനാട്| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (12:40 IST)
കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പിടിച്ചിരുത്തിയ പൊലീസുദ്യോഗസ്ഥര്‍ കണ്ടക്ടറെ വിട്ടയച്ചത് വിവാദമായി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ ഷാജിക്കെതിരെയാണ് പെണ്‍കുട്ടി കേസ് നല്‍കിയത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കണ്ടക്ടറെ വെറുതെ വിട്ടതെന്നാണ് പൊലീസിന്റെ നിലപാട്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ഗുരുതരമായ വീഴ്ച.

എറണാകുളത്ത് നിന്ന് മൈസൂരുവിലേക്ക് പോയ ബസില്‍ ഇന്ന് പുലര്‍ച്ചെയൊണ് സംഭവം. ബസില്‍ വച്ച് പെണ്‍കുട്ടിയോട് ഷാജി അപമര്യാദയായി പെരുമാറുകയായിരുന്നു. ശല്യം സഹിക്കാതെ ആയപ്പോള്‍ പെണ്‍കുട്ടി സഹയാത്രക്കാരോട് പരാതി പറയുകയായിരുന്നു. പിന്നീട് ബസ് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും പെണ്‍കുട്ടി പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഇരുത്തിയ ശേഷം കണ്ടക്ടറെ വിട്ടയയ്ക്കുകയായിരുന്നു.

തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി ഒരു പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ആരോപണവിധേയനെ കസ്റ്റഡിയിലെടുക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിനെതിരായി പരാതിക്കാരിയെ പിടിച്ചിരുത്തി കണ്ടക്ടറെ വിട്ടയയ്ക്കുന്നതിനായിരുന്നു പൊലീസിന് തിടുക്കം. തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ
പൊലീസുകാരിയുടെ ഭര്‍ത്താവാണ് പ്രതിയായ കണ്ടക്ടര്‍. സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് പൊലീസുകാരുടേതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :