തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തിനശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ജൂലൈ 2023 (12:25 IST)
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ചെമ്പകമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.

തീപിടിത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങലില്‍ നിന്ന് തിരവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :