അനുബന്ധ വാര്‍ത്തകള്‍
- 'ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല';മമ്മൂട്ടി മഹാരാജാസില്‍, വീഡിയോ
- ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍
- അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; മേഘാലയിലും മണിപ്പൂരിലും ഭൂചലനം
- സിനിമ പിന്നണി ഗായകനായി 20 വര്‍ഷങ്ങള്‍, വിനീത് ശ്രീനിവാസന്റെ ഗാനങ്ങള്‍, വീഡിയോ
- 'അവാര്‍ഡ് പോയിട്ട് ഒരാശംസ പോലും പ്രതീക്ഷിച്ചായിരുന്നില്ല';ഒരു താത്വിക അവലോകനം സംവിധായകന് അഖില്‍ മാരാരുടെ കുറിപ്പ്
കെഎസ്ആര്‍ടിസി നടപടിക്ക് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍; അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ വെട്ടിചുരുക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. നിലവില്‍ സ്വകാര്യബസുകളില്‍ ഫെയര്‍ സ്റ്റേജിന് ഒരു രൂപ നിരക്കിലാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇത് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
കണ്‍സഷന്‍ ഭാരം സ്വകാര്യ ബസുകളുടെ മേല്‍ മാത്രം വയ്ക്കുന്നത് ശരിയല്ലെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ പറഞ്ഞു.