'ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല';മമ്മൂട്ടി മഹാരാജാസില്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (11:14 IST)
പഴയ കോളേജ് കാലത്തേക്ക് ഒരിക്കല്‍ കൂടി തിരിച്ചെത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കലാലയത്തില്‍ ചിത്രീകരണത്തിനായി എത്തിയ സന്തോഷത്തിലാണ് മമ്മൂട്ടി.മഹാരാജാസ് കാല ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മമ്മൂട്ടി മഹാരാജാസില്‍ എത്തിയത്.

'എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു'-എന്ന് മമ്മൂട്ടി പറഞ്ഞുകൊണ്ടാണ് മഹാരാജാസില്‍ എത്തിയ വീഡിയോ നടന്‍ പങ്കിട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :