കെഎസ്ആര്‍ടിസി പുതുതായി വാങ്ങുന്ന ബസുകളില്‍ 25ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്റണി രാജു

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (16:04 IST)
കെഎസ്ആര്‍ടിസി പുതുതായി വാങ്ങുന്ന ബസുകളില്‍ 25ശതമാനവും വൈദ്യുത വാഹനങ്ങളായിരിക്കുമെന്ന് മന്ത്രി ആന്റണി രാജു. പുതിയ ബസ്സുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവും ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ വൈദ്യുതി വാഹനങ്ങളിലേക്ക് ആകൃഷ്ടരാകുമെന്നും മന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :