കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജനുവരി 2022 (14:27 IST)
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കുമെന്ന് സൂചന. അടുത്ത ദിവസം ചേരുന്ന അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നൂറിലേറ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം വരുന്നത്. കൂടാതെ രാത്രികാല കര്‍ഫ്യുവിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാകും.

ആരോഗ്യപ്രവര്‍ത്തകരടക്കം കൂട്ടത്തോടെ കൊവിഡ് ബാധിതരാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വെള്ളിയാഴ്ച മുതല്‍ 10,11,12 ക്ലാസുകളാണ് ഓഫ് ലൈനായി നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :