കെ.എസ്.ആർ.ടി.സി കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (17:18 IST)
കോഴിക്കോട്: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്ത് ഗോപാലൻകുട്ടി നായരുടെ മകൻ അനീഷ് എന്ന 41 കാരനാണ് മരിച്ചത്. കോഴിക്കോട്ടു നിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റം ലഭിച്ച അനീഷിനെ കോഴിക്കോട് ശ്രീകണ്ടേശ്വരം ക്ഷേത്രത്തിനടുത്ത സ്വകാര്യ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട്ട് ജോയിൻ ചെത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നു.

തിങ്കളാഴ്ച ഭാര്യ വിജിനയുമൊത്ത് ബാലുശേരിയിലെ ബാങ്കിൽ പോവുകയും പിന്നീട് തനിച്ചു കോഴിക്കോട്ടേക്കും പോവുകയായിരുന്നു. അന്നാണ് ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ പലരും ഇയാളെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ലോഡ്ജിൽ മുറിയെടുത്ത വിവരം അറിഞ്ഞ സഹപ്രവർത്തകർ എത്തി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിരുന്നു. പിന്നീട് പോലീസ് എത്തി വാതിൽ പൊളിക്കുകയായിരുന്നു. പിതാവ് രോഗാവസ്ഥയായതിനാൽ മുമ്പ് സ്ഥലമാറ്റം ലഭിച്ചപ്പോഴൊക്കെയും ജോലിക്ക് പോകാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. തൊട്ടിൽപാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ച സമയത്ത് രണ്ടു വർഷത്തോളം ജോലിക്ക് പോവാതിരുന്നു എന്നും അറിയാൻ കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :