തിരുവനന്തപുരം:|
Last Modified വെള്ളി, 12 ജൂണ്‍ 2015 (16:32 IST)
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസിലെ യാത്രക്കാരന്‍ ഇടയ്ക്ക് ടോയ്‍ലറ്റില്‍ പോയി തിരികെ വന്നപ്പോള്‍ യാത്ര ചെയ്ത ബസ് പോയിക്കഴിഞ്ഞിരുന്നു. അന്വേഷണ വിധേയമായി കണ്ടക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ 500 രൂപ
പിഴ വിധിച്ചു. യാത്രക്കാരനായ മണ്ണന്തല പൌഡിക്കോണം സ്വദേശി ശ്രീപഞ്ചമത്തില്‍ സുകുമാര കുറുപ്പിനു 500 രൂപ അയച്ചുകൊടുത്തതായി കെ.എസ്.ആര്‍.ടി.സി വെളിപ്പെടുത്തി.
2015 ഫെബ്രിവരി 15 നു രാവിലെ വൈക്കത്തു നിന്നു തിരുവനന്തപുരത്തേക്ക് പോയ ബസില്‍ സുകുമാരക്കുറുപ്പ് മണ്ണന്തലയ്ക്ക് ടിക്കറ്റെടുത്തു. ഇടയ്ക്ക് അടൂരില്‍ വച്ച് ബസ് നിര്‍ത്തിയപ്പോള്‍ ടോയ്‍ലറ്റില്‍ പോയി തിരികെ വന്നപ്പോള്‍ ബസ് സ്റ്റേഷന്‍ വിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബസിലുണ്ടായിരുന്ന ബ്രീഫ് കേയ്സ് ചടയമംഗലം ഡിപ്പോയില്‍ ഇറക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടു.
മറ്റൊരു ബസില്‍ വീണ്ടും ടിക്കറ്റെടുത്ത് ചടയമംഗലത്തിറങ്ങി ബ്രീഫ് കേയ്സ് എടുത്ത് വീണ്ടും മറ്റൊരു ബസില്‍ മണ്ണന്തലയിറങ്ങി. തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ പരാതി കെ.എസ്.ആര്‍.ടി.സി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതും തുടര്‍ന്ന് 500 രൂപ പിഴയായി കണ്ടക്ടറില്‍ നിന്ന് ഈടാക്കി സുകുമാര കുറുപ്പിനു അയച്ചു കൊടുത്തതും.
തുടര്‍ന്ന് ബസിലെ കണ്ടക്ടറായ എറണാകുളം യൂണിറ്റിലെ എം പാനല്‍ ജീവനക്കാരനായ പി.ബി.സന്തോഷ് കുമാറിനെ താക്കീതു ചെയ്തതായും അധികൃതര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.